ഇവിടുത്തെ ആദ്യത്തെ മലയാളം പോസ്റ്റിങ്ങ്‌!

Sunday, 28 November 2010 18:38 by salim

കുറെ നാളായി ഞാന്‍ മലയാളത്തില്‍ ഒരു പോസ്റ്റ്‌ ചെയ്യണം എന്ന് വിചാരിച്ചുകൊണ്ടിരിക്കുന്നു. പക്ഷെ കൊള്ളാവുന്ന ഒരു IME എഡിറ്റര്‍ കിട്ടിയിട്ടാവട്ടെ എന്ന് കരുതി. അവസാനം ഇന്നലെ എന്‍റെ ചേച്ചി എനോട് ഒരു സഹായം ചോദിച്ചു, ഒന്ന് രണ്ടു ലേഖനങ്ങള്‍ PDF-ല്‍ നിന്ന് കണ്‍വേര്‍ട്ട്  ചെയ്യാന്‍ പറ്റുമോ എന്ന്. അപ്പോഴാണ്‌ മലയാള ലിപികളുടെ confusion ഒന്നുകൂടെ എനിക്ക് ഓര്‍മ്മ വന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങളുടെ ആദ്യകാല കമ്പനി ഒരു മംഗ്ലീഷ് എഡിറ്റര്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചു. പക്ഷെ അതിനു വേണ്ട ഫോണ്ടുകളുടെ കാര്യം തപ്പാന്‍‍ തുടങ്ങിയപ്പോള്‍ ആണ് കാര്യങ്ങളുടെ കിടപ്പ്‌ ബോധ്യമായത്. നൂറു കണക്കിന് (ok, പത്തു കണക്കിന്) DTP സോഫ്റ്റ്‌വെയറുകള്‍ മാര്‍ക്കറ്റില്‍ അന്നേ തന്നെ ഉണ്ടായിരുന്നു. പക്ഷെ ഓരോന്നിനും അതിന്‍റെ മാത്രം ഫോണ്ടെ ഉപയോഗിക്കാന്‍ പറ്റുള്ളൂ. പലപ്പോഴും ഇത് സ്വാധീനം ഉറപ്പാക്കാനുള്ള ഒരു വഴിയായാണ് ഉപയോഗിച്ചിരുന്നത്. എന്‍റെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തുടങ്ങിക്കഴിഞ്ഞാല്‍ ‍ you are stuck with it.

ഏതായാലും ഒരു സംഗതി മനസ്സിലായി, ഇത്രയും കാലമായിട്ടും കാര്യങ്ങള്‍ക്ക് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല.

ഞാനും ശോഭയും കൂടി ഇന്നലെ രാത്രിയും ഇന്ന് ഇതുവരെയും കണ്‍വേര്‍ട്ട് ചെയ്യാനായുള്ള വിവിധ മാര്‍ഗങ്ങള്‍ തപ്പിക്കൊണ്ടിരിക്കുകയായിരുന്നു. പത്തു പതിനഞ്ചു ഫോണ്ട് ഡൌണ്‍ലോഡുകളും അസംഖ്യം ബ്ലോഗ്‌ പോസ്റ്റിങ്ങുകളും കഴിഞ്ഞ് ഒടുവില്‍ ശോഭ Google transliterate project കണ്ടെത്തി.

അവിടെ നിന്ന് IME എഡിറ്ററിലേക്ക് അധികം തപ്പല്‍‍ വേണ്ടി വന്നില്ല. എനിക്കറിയാം ഈ പ്രൊജക്റ്റ്‌ അത്ര പുതിയതൊന്നും അല്ല എന്ന്. എന്നാലും ചിലപ്പോള്‍ നമുക്ക് നല്ല ഒരു കാരണം വേണം കാര്യങ്ങള്‍ കാണാന്‍.

ഞങ്ങളുടെ തപ്പളിനിടയില്‍ പല മലയാളം മോഴിമാറ്റ സംവിധാനങ്ങളും കണ്ടിരുന്നു. പക്ഷെ അവയ്ക്കൊന്നും ഒരു IME എഡിറ്ററിന്‍റെ ഉപയോഗത കണ്ടില്ല. എന്തെങ്കിലും എഴുതുന്നതിനു മുമ്പ് ഒരു web browser തുറക്കണം എന്ന് വച്ചാല്‍ പ്രശ്നമാണ്. എനിക്ക് വേണ്ടിയിരുന്നത് OS-ഉം ആയിട്ടുള്ള സമ്പൂര്‍നമായ സഹപ്രവര്‍ത്തനം ആണ്.

കഴിഞ്ഞ അര മണിക്കൂര്‍ ടൈപ്പ് ചെയ്തതു നോക്കിയിട്ട് ഇത് പ്രായോഗികമാണ്, തികച്ചും. IME വാക്കുകള്‍ തിരഞ്ഞെടുക്കുന്നതിന് ചില കുണ്ട്രാണ്ടികള്‍ സംഭവിക്കുന്നുണ്ട്. കൂടുതലും ചില്ലക്ഷരങ്ങളും ചില കൂടക്ഷരങ്ങളും ഉപയോഗിക്കുന്നതില്‍. പക്ഷെ മിക്കവറും എല്ലാ സന്ദര്‍ഭങ്ങളിലും അധിക സമയം ചിലവഴിക്കാതെ തന്നെ എനിക്ക് ശരിയായ മാര്‍ഗ്ഗം കണ്ടുപിടിക്കാന്‍ കഴിഞ്ഞു.

മലയാള വ്യാകരണത്തിന്‍റെ കാര്യം വേറൊന്നാണ് - ഞാന്‍ മറന്നു പോയി. പല വാചകങ്ങളും എനിക്ക് മാറ്റിയെഴുതെണ്ടി വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇനിയുള്ള ദിവസങ്ങളില്‍ ഞാന്‍ കുറെ മലയാളം എഴുതാന്‍ പോവുകയാണ്.

For my non Malayalam readers, here is my language. There will be more like this coming in because I found this nice IME editor for my language (Google IME)

Tags:   ,
Categories:  
Actions:   E-mail | del.icio.us | Permalink | Comments (0) | Comment RSSRSS comment feed
Comments are closed